തിരുവനന്തപുരം: ഐ.സി.എസ്.ഇ പത്താംക്ളാസ്, ഐ.എസ്.സി പന്ത്രണ്ടാംക്ളാസ് പരീക്ഷയിൽ മിന്നുന്ന വിജയവുമായി തലസ്ഥാനത്തെ സ്‌കൂളുകൾ.

മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂൾ,ശ്രീകാര്യം ലൊയോള സ്‌കൂൾ,ലെക്കോൾ ചെമ്പക സിൽവർ റോക്‌സ്,നാലാഞ്ചിറ സർവോദയ വിദ്യാലയം,കവടിയാർ ക്രൈസ്റ്റ് നഗർ,നന്തൻകോട് ഹോളി ഏഞ്ചൽസ് സ്‌കൂൾ,അരുവിക്കരക്കോണം ലോഡ്സ് സ്‌കൂൾ തുടങ്ങിയവ നൂറുമേനി വിജയം നേടി. വിദ്യാർത്ഥികളും അദ്ധ്യാപകരും മധുര വിതരണം നടത്തി വിജയം ആഘോഷിച്ചു.

ലയോള സ്‌കൂൾ

ഐ.സി.എസ്.ഇ,ഐ.എസ്.സി പരീക്ഷകളിൽ ശ്രീകാര്യം ലയോള സ്‌കൂളിന് നൂറുമേനി വിജയം. പത്താം ക്ലാസ് പരീക്ഷയിൽ 492 മാർക്ക് നേടി നികേത് ജാനാണ് സ്‌കൂളിൽ ഒന്നാമതെത്തിയത്. 491 മാർക്ക് നേടി കിഷൻ ശിവദാസ്,മുരളികൃഷ്ണ അശോക് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. പരീക്ഷയെഴുതിയ 85 കുട്ടികളിൽ 84 പേരും ഡിസ്റ്റിംഗ്ഷൻ നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 96 ശതമാനം മാർക്കോടെ അഭിനവ് ചന്ദ്രശേഖർ,ജോർജ് തോമസ് സജി എന്നിവർ സ്‌കൂളിലെ ഒന്നാം സ്ഥാനക്കാരായപ്പോൾ 95.75ശതമാനം മാർക്ക് നേടി കെവിൻ സലിൻസ് രണ്ടാംസ്ഥാനം സ്വന്തമാക്കി. പരീക്ഷയെഴുതിയ 37 കുട്ടികളിൽ 35 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത് സ്‌കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടി.

ലെക്കോൾ ചെമ്പക

സിൽവർ റോക്‌സ്

ഐ.സി.എസ്.ഇ,ഐ.എസ്‌.സി പരീക്ഷകളിൽ ലെക്കോൾ ചെമ്പകയ്‌ക്ക് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 124 വിദ്യാർത്ഥികളിൽ 109 പേർ ഡിസ്റ്റിംഗ്ഷനും 14 പേർ ഫസ്റ്റ് ക്ലാസും ഒരാൾ സെക്കൻഡ് ക്ലാസും നേടി. 98.8 ശതമാനം മാർക്കോടെ ജൂഹി ഫാത്തിമ ലുലു ഒന്നാം സ്ഥാനവും 98.6 ശതമാനം മാർക്കോടെ അശ്വിൻ നായരും ഷാഹിന,എലിസബത്ത് മാത്യൂസ് എന്നിവർ രണ്ടാം സ്ഥാനവും 98.4 ശതമാനം മാർക്കോടെ നിധി എബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐ.എസ്‌.സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയെഴുതിയ 98 കുട്ടികളിൽ 71 പേർ ഡിസ്റ്റിംഗ്ഷനും 22 പേർ ഫസ്റ്റ് ക്ലാസും അഞ്ച് കുട്ടികൾ സെക്കൻഡ് ക്ലാസും നേടി. സയൻസ് വിഭാഗത്തിൽ മാളവിക അരുൺ (97.75 ശതമാനം) ഒന്നാം സ്ഥാനവും ദേവശ്രീ വിഷ്ണുദാസ് (97 ശതമാനം) രണ്ടാം സ്ഥാനവും കീർത്തന മനോജ് നായർ (96.50 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ നയന ഷൈജു (94.25 ശതമാനം) ഒന്നാമതെത്തിയപ്പോൾ പ്രേരണ റാവു ( 93.75ശതമാനം ) രണ്ടാം സ്ഥാനവും നന്ദന നായർ (93.50 ശതമാനം) മൂന്നാം സ്ഥാനവും നേടി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മാളവിക ദീപക് ( 95.75ശതമാനം) ഒന്നാം സ്ഥാനവും ജോയൽ സാനു (95.50 ശതമാനം) രണ്ടാം സ്ഥാനവും ലക്ഷ്മി സി.എസ് ( 95.25 ശതമാനം ) മൂന്നാം സ്ഥാനവും സ്വന്തമാക്കി.

സർവോദയ വിദ്യാലയ

നാലാഞ്ചിറ സർവോദയ സ്‌കൂൾ ഐ.സി.എസ്.ഇ പത്താംക്ളാസ് പരീക്ഷയിൽ നൂറുമേനി വിജയം കൊയ്തു. 230 കുട്ടികൾ പരീക്ഷയെഴുതിയതിൽ 170 പേർ ഡിസ്റ്രിംഗ്ഷനോടെയാണ് 100 ശതമാനം വിജയം നേടിയത്. 98.8 ശതമാനവുമായി നിരഞ്ജൻ ആർ.നായരാണ് ഒന്നാമൻ. ഗിരിവർദ്ധൻ എ.ആർ (98.4 ശതമാനം) രണ്ടാംസ്ഥാനത്തും ധ്രുവ എസ്.സജു (98 ശതമാനം) മൂന്നാംസ്ഥാനത്തുമെത്തി.

ഐ.എസ്.സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയിലും നൂറുമേനി വിജയമുണ്ട്. 112 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 82 പേർ ഡിസ്റ്റിംഗ്ഷൻ നേടി. ആർദ്ര എസ്.ഹരി (98 ശതമാനം) ഒന്നാംസ്ഥാനവും ശ്രേയ വിനോദ് (97.75 ശതമാനം) രണ്ടാംസ്ഥാനവും പാർത്ഥിവ് സതീഷ് ( 97.5 ശതമാനം) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ക്രൈസ്റ്റ് നഗർ


കവടിയാർ ക്രൈസ്റ്റ് നഗർ ഐ.സി.എസ്.ഇ സ്‌കൂളിന് പത്തും പന്ത്രണ്ടും ക്ലാസുകളിൽ നൂറുശതമാനം വിജയം. പത്താംക്ലാസിൽ 161 കുട്ടികളിൽ 152 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 98.2 ശതമാനം മാർക്കോടെ ആർ.എ.അദ്വൈത് കൃഷ്ണയും ദിയ നായരും ഒന്നാംസ്ഥാനം പങ്കിട്ടു.98 ശതമാനം മാർക്കോടെ മുഹമ്മദ് റിസ്വാൻ രണ്ടാം സ്ഥാനത്തും 97.8 ശതമാനം മാർക്കോടെ എസ്. പ്രണവ് മൂന്നാം സ്ഥാനത്തുമെത്തി. പന്ത്രണ്ടാം ക്ലാസിൽ 71 വിദ്യാർത്ഥികളിൽ 57 പേർക്കും ഡിസ്റ്റിംഗ്ഷനുണ്ട്. 96.25 ശതമാനം മാർക്കോടെ സ്‌നേഹ എൽസ ഡേവിഡിനാണ് ഒന്നാം സ്ഥാനം.

ഹോളി ഏഞ്ചൽസ്

നൂറുമേനി വിജയവുമായി നന്തൻകോട് ഹോളി ഏഞ്ചൽസ് ഐ.എസ്.സി സ്‌കൂൾ. പരീക്ഷ എഴുതിയ 157 വിദ്യാർത്ഥികളും വിജയിച്ചു. 126 പേർക്ക് ഡിസ്റ്റിംഗ്ഷൻ നേടി. 99.8 ശതമാനം മാർക്കോടെ സിയന നിസെ ഒന്നാമതും 98.8 ശതമാനം മാർക്കോടെ ദിയ മേരി സാജൻ രണ്ടാമതും 98.6 ശതമാനം മാർക്കോടെ തീർത്ഥ ഉദയ് മൂന്നാമതുമെത്തി.
പരീക്ഷയെഴുതിയ 88 കുട്ടികളും വിജയിച്ച് പന്ത്രണ്ടാം ക്ലാസിനും മികച്ച വിജയമുണ്ട്. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 74 കുട്ടികളിൽ 52 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 99.5 ശതമാനം മാർക്കോടെ ജുവാന മെർലിൻ ഷെല്ലിയാണ് ഒന്നാമത്. കൊമേഴ്സ് വിഭാഗത്തിൽ 14 പേരിൽ ഒമ്പത് പേർക്ക് ഡിസ്റ്റിംഗ്ഷനുണ്ട്. 93 ശതമാനം മാർക്കോടെ എ.എസ്.ആലിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോഡ്സ് സ്‌കൂൾ

അരുവിക്കരക്കോണം

ഐ.സി.എസ്.ഇ പത്താംക്ളാസ് പരീക്ഷയിൽ അരുവിക്കരക്കോണം ലോഡ്സ് സ്‌കൂൾ നൂറുശതമാനം വിജയം സ്വന്തമാക്കി. പരീക്ഷയെഴുതിയ 11 പേരിൽ ഒമ്പത് പേർ ഡിസ്റ്റിംഗ്ഷൻ നേടി. ഗൗരിനന്ദന വി.എസാണ് (93.6 ശതമാനം) ഒന്നാം സ്ഥാനത്ത്. റെയ്ച്ചൽ ആൻ സജു (92.6 ശതമാനം), ആൻ തെരേസ (90.8 ശതമാനം) എന്നിവരും മികച്ച വിജയം നേടി.