arrest-abhikesh

വാടാനപ്പിള്ളി : പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. തളിക്കുളം പത്താംകല്ല് കോപ്പൂര് വീട്ടിൽ അഭിഷേകാണ്( 25) പിടിയിലായത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. അഭിഷേക് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ലോക്കപ്പിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കേസിലാണ് ഇയാളെ പിടികൂടി ലോക്കപ്പിൽ ഇട്ടത്. അഭിഷേക് പൊലീസുകാരനോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാൻ പോയ സമയത്ത് ലോക്കപ്പിന്റെ ഓടാമ്പൽ നീക്കി ഇയാൾ രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വനിതാ എസ്.ഐ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ പൊലീസും പ്രത്യേക സ്‌ക്വാഡും ചേർന്ന് തളിക്കുളത്ത് നിന്നും പ്രതിയെ പിടികൂടി.