വർക്കല: വെട്ടൂർ ചെറുന്നിയൂർ മണമ്പൂർ,ഒറ്റൂർ,നാവായിക്കുളം,ഇലകമൺ,ചെമ്മരുതി,ഇടവ എന്നീ പഞ്ചായത്തുകളിലും വർക്കല മുൻസിപ്പാലിറ്റിയിലും ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ 10ദിവസത്തിൽ ഒരിക്കൽ പോലും ജലവിതരണം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും വാട്ടർഅതോറിട്ടി അധികൃതർ അറിയിച്ചു.