വർക്കല: കേരളത്തിലെ പ്രഥമ പ്രൊഫഷണൽ നാടക സംഘമായ കടയ്ക്കാവൂർ എസ്.എസ് നടനസഭയ്ക്ക് വേണ്ടി മുഹാദ് വെമ്പായം രചനയും സുരേഷ് ദിവാകർ സംവിധാനവും നിർവഹിച്ച് നാടകകൃത്ത് കടയ്ക്കാവൂർ അജയ ബോസ് അവതരിപ്പിക്കുന്ന എഴുപത്തി ഒൻപത് എന്ന നാടകത്തിന്റെ പൂജാകർമ്മം 10ന് രാവിലെ 8.30ന് വർക്കല പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവി ക്ഷേത്രത്തിൽ നടക്കും.നാടക കുലപതി കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ കമ്പനീസ് ആക്ട് പ്രകാരം 1920ലാണ് രജിസ്റ്റർ ചെയ്ത് കടയ്ക്കാവൂർ എസ്.എസ് നടനസഭ പ്രവർത്തനം ആരംഭിച്ചത്. തോമ്പിൽ രാജശേഖരൻ, കലാമണ്ഡലം സന്ധ്യ,അനിൽ മാള,വിജയൻ കടമ്പേരി,വിഭു പിരപ്പൻകോട്,അശോകൻ ബ്രഹ്മോദയം,അരുൺ മണമ്പൂർ,കൃഷ്ണകുമാർ പള്ളിപ്പുറം,തങ്കച്ചൻകോന്തുരുത്ത് തുടങ്ങിയവരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്.