കിളിമാനൂർ:പട്ടികജാതി വികസന വകുപ്പിന്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള കിളിമാനൂർ, പുതിയകാവ് അയ്യപ്പൻകാവ് നഗറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ) പ്രവേശനം നടത്തുന്നതിനായി പട്ടികജാതി വിഭാഗത്തിലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 30ന് വൈകിട്ട് 5ന് മുൻപായി നൽകണം.അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 8547630019, 9497590021.