തിരുവനന്തപുരം:ഡോ.ചിന്തു ഉദയരാജൻ (അനോഘി) വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ആർട്ട് ഗാലറിയിൽ ഇന്ന് രാവിലെ 10ന് പ്രശസ്ത ചിത്രകാരൻ ബി.ഡി ദത്തൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാഥ.സിയും ഡോ.ചിന്തു ഉദയരാജനും ചേർന്ന് തയ്യാറാക്കിയ ' ഉന്മാദത്തിന്റെ വരയും വരിയും' എന്ന പുസ്തകത്തിന്റെ പ്രകാശനം ചിത്രകാരി ശ്രീജ പള്ളം തമിഴ് കവി വെയിൽ പെരുമാളിനു നൽകി നിർവഹിക്കും. ചിത്രപ്രദർശനം വെള്ളിയാഴ്ച വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയുണ്ടാകും.