hi

കിളിമാനൂർ:നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി നടന്ന ബ്ലോക്കുതല ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ബ്ലോക്ക് ആർ.പി പ്രവീൺ പി സ്വാഗതം പറഞ്ഞു. ബൈജു ടി .പി ,സുധീരൻ വി.എസ്, അനിൽകുമാർ എസ് എന്നിവർ സംസാരിച്ചു.ബി.ആർ.സി ബി.സി നവാസ് കെ നന്ദി പറഞ്ഞു. കൃഷ്‌ണേന്ദു പി ഒന്നാം സ്ഥാനവും ശ്രേയ സുനിൽകുമാർ രണ്ടാം സ്ഥാനവും അക്ഷയ് എസ് മൂന്നാം സ്ഥാനവും ആദർശ് പി ആർ നാലാം സ്ഥാനവും കരസ്ഥമാക്കി.