പാലോട്: ഇടപഴിഞ്ഞി ഡിവൈഡറിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാക്കൾ മരിച്ചു. നന്ദിയോട് കള്ളിപ്പാറ കടുവാപ്പാറ തോട്ടുംപുറത്ത് വീട്ടിൽ ജ്യോതിഷ്‌കുമാർ (28), കള്ളിപ്പാറ കുരുവിലാഞ്ചാൽ നിസി ഭവനിൽ അബിൻ (22) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ 4ന് രാത്രി രണ്ടു മണിയോടൊയായിരുന്നു സംഭവം. അപകടത്തിൽ ജ്യോതിഷ്കുമാർ സംഭവസ്ഥലത്തും അബിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ജ്യോതിഷ്കുമാർ എറണാകുളത്ത് ജോലി സ്ഥലത്തു നിന്നും തിരുവനന്തപുരത്തെത്തിയതിനു ശേഷം സുഹൃത്തായ അബിനുമൊപ്പം ബൈക്കിൽ യാത്രചെയ്യവെയായിരുന്നു അപകടം. സുരേന്ദ്രൻ ജാസ്മിൻ ദമ്പതികളുടെ മകനാണ് ജ്യോതിഷ്കുമാർ, സൗമ്യയാണ് സഹോദരി. പരേതനായ ഇബനീസർ- അച്ചമ്മ ദമ്പതികളുടെ മകനാണ് അബിൻ. നിസി,സിബി എന്നിവരാണ് സഹോദരങ്ങൾ.