hi

കിളിമാനൂർ: ഏണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊടു വഴന്നൂർ മൂന്ന് മുക്കിൽ തിരുവാതിര വീട്ടിൽ വിജയകുമാർ ( 65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മണമ്പൂരുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വയറിംഗ് ജോലി ചെയ്യവെ ഏണിയിൽ നിന്നും നിലത്ത് വീഴുകയായിരുന്നു. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. ഭാര്യ:ലാലി വിജയൻ. മക്കൾ :ദേവു വിജയകുമാർ, അനു വിജയകുമാർ. മരുമകൻ: രാഗേഷ്.