പാലോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും 15 ന് നന്ദിയോട് ഗ്രീൻ ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള അദ്ധ്യക്ഷനാകും. രാകേഷ് അനുശോചന പ്രമേയവും,സുബ്രഹ്മണ്യപിള്ള റിപ്പോർട്ടും ശ്രീകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.ബി.ശശിധരൻ സ്വാഗതം പറയും.