വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. കോട്ടപ്പുറം കടൈകുളം മരിയ നഗർ ടി.സി 61/657 ൽ ജയിംസ് ജോർജ് (61) ആണ് മരിച്ചത്. ശക്തമായ തിരയിൽ വള്ളത്തിൽ നിന്ന് വീണ ജോർജിനെ കൂടെയുള്ളവർ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: പ്രിയ ജയിംസ്. മക്കൾ: പ്രിൻസ്, റാണി, ജോഷ്വ. മരുമക്കൾ: അനിൽകുമാർ, വിജില. സംസ്കാരം:

ഇന്നുരാവിലെ പത്തിന് വിഴിഞ്ഞം സിന്ധുയാത്ര മാതാ ദേവാലയത്തിൽ.