തിരുവനന്തപുരം: സൈക്കിൾ തെന്നി വീട്ടുവളപ്പിലെ കിണറ്റിലേക്ക് വീണ് വൃദ്ധൻ മരിച്ചു. കരിക്കകം പഴയ റെയിൽവേ ക്വാർട്ടേഴ്സിന് സമീപം കാട്ടിൽ പുതുവൽ പൂത്തൻവീട്ടിൽ സുരേഷ് ചന്ദ്രനാണ് (71) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30നും 9നും ഇടയിലായിരുന്നു സംഭവം. സൈക്കിളിൽ വരവേ വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. രാത്രിയോടെയാണ് സുരേഷ് കിണറ്റിൽ വീണു കിടക്കുന്നതായി വീട്ടുകാർ കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി ആളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കിണറിന്റെ ഭിത്തിക്ക് ഒരടിയോളം മാത്രമേ പൊക്കമുള്ളൂ.