rakesh

പള്ളിക്കൽ: കഠിനംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മുതലപ്പൊഴിയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. മടവൂർ തുമ്പോട് കൃഷ്ണകൃപയിൽ പരേതനായ മാധവൻപിള്ളയുടെ മകൻ രാകേഷി(31)ന്റെ മൃതദേഹമാണ് കടലിൽനിന്നു കോസ്റ്റൽ ഗാർഡ് കണ്ടെത്തിയത്. കിളിമാനൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്‌മാനായി ജോലിനോക്കവെ ഈമാസം 5ന് കാണാതാവുകയായിരുന്നു. തുടർന്ന് പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അമ്മ: ലീലാഭായിഅമ്മ, സഹോദരൻ:രാജേഷ്. അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.