hajiyathra-ayyppu

ആറ്റിങ്ങൽ: വേങ്ങോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് ഹജ്ജ് യാത്ര അയപ്പും പ്രാർത്ഥന സംഗമവും സംഘടിപ്പിച്ചു.വേങ്ങോട് ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വേങ്ങോട് ജുമാ മസ്ജിദ് ചീഫ് ഇമാം പാവല്ല ഇ.നജീബ് റഷാദി ഉദ്ഘാടനം ചെയ്തു.വേങ്ങോട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഇമാം എസ്.റിയാസ് മന്നാനി ഖിറാഅത്ത് നടത്തി.തുടർന്ന് നടന്ന പ്രാർത്ഥനാ സംഗമത്തിന് പെരിങ്ങാട് ഷംസുദ്ദീൻ കാമിലി നേതൃത്വം നൽകി.വേങ്ങോട് ജമാഅത്ത് സെക്രട്ടറി നാസറുദ്ദീൻ.എ,ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അനസുദ്ദീൻ എ.ആർ,മുഹമ്മദ്‌ സഫീർ.എസ്,ഇ.സലിം,സൈഫുദ്ദീൻ.എ എന്നിവർ പങ്കെടുത്തു.