ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ച കാലം മുതൽ സേവനമനുഷ്ഠിച്ച പൂർവ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും തിരികെ 2024 എന്ന കൂട്ടായ്മയിൽ ആദരിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ കെ.വേണു ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഇ.നസീർ,എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ,സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്.എ,പ്രിൻസിപ്പൽ ജസി ജലാൽ,സ്കൂൾ എച്ച്.എം സുജിത്ത്.എസ് തുടങ്ങിയവർ പങ്കെടുത്തു.