sslc

ഇക്കൊല്ലം നേരിയ കുറവ് (0.01%)​

കഴിഞ്ഞ വർഷം 99.7%

തിരുവനന്തപുരം: 2024 മാർച്ചിലെ എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ചു. 99.69% വിജയിച്ചു. പരീക്ഷയെഴുതിയവർ 4,27,153. വിജയിച്ചവർ 4,25,563. ഫുൾ എ പ്ളസ് 71,​831 പേർക്ക്. (3,​227 വർദ്ധന)​. കഴിഞ്ഞ വർഷം 68,​604 ആയിരുന്നു.

കോട്ടയം ഏറ്റവും കൂടുതൽ വിജയമുള്ള റവന്യൂജില്ല - 99.92%.

ഏറ്റവും കുറവ് തിരുവനന്തപുരത്ത് - 99.08%.

പാലാ വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടി. 99 ശതമാനവുമായി ആറ്റിങ്ങൽ രണ്ടാമതെത്തി.

ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം - 4,934

എസ്.എസ്.എൽ.സി പ്രൈവറ്റ് വിഭാഗത്തിൽ 118 പേരും റ്റി.എച്ച്.എസ്.എൽ.സിക്ക് 2,944 പേരും പരീക്ഷയെഴുതി.
കേരള കലാമണ്ഡലത്തിലെ 60 പേർ എ.എച്ച്.എസ്.എൽ.സി എഴുതി. 59 പേർ ജയിച്ചു.

എസ്.എസ്.എൽ.സി പ്രൈവറ്റ് പുതിയ സ്‌കീമിൽ 94 പേർ പരീക്ഷയെഴുതി. 66 പേർ വിജയിച്ചു

പ്രൈവറ്റ് പഴയ സ്‌കീം പരീക്ഷയെഴുതിയവർ - 24. ജയിച്ചത്- 14.