തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ നിയമസഭ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. ജൂൺ അഞ്ച് മുതൽ ഏഴുവരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, ജൂൺ നാലിന് ലോക്‌‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമെന്നതിനാൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എം.പിമാർക്ക് കൂടി പങ്കെടുക്കാനാണ് തീയതി മാറ്റിയത്.

തിരഞ്ഞെടുക്കപ്പെടുന്ന 182 പേർക്ക് പുറമെ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവരാണ് പങ്കെടുക്കുക. സഭയിൽ അംഗത്വത്തിന് താത്പര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.