വർക്കല : എസ്.എസ്.എൽ.സി പരീക്ഷയിൽ മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂളിന് തുടർച്ചയായി 22-ാം വർഷവും 100 ശതമാനം വിജയം.പരീക്ഷയെഴുതിയ 87 വിദ്യാർത്ഥികളിൽ 11 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.വിജയികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ ഡയറക്ടർ അഡ്വ.അസ്സിം ഹുസൈനും പ്രിൻസിപ്പൽ പി.രവീന്ദ്രൻ നായരും അഭിനന്ദിച്ചു.