തിരുവനന്തപുരം: ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ നേട്ടവുമായി മലപ്പുറം എടരിക്കോട്

പി.കെ.എം.എം.എച്ച്.എസ്.എസ്. 2,085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 2082 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 386 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എപ്ളസുണ്ട്. പ്രഥമാദ്ധ്യാപകൻ പി.ബഷീറിനെ ഫോണിൽ വിളിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു. കഴിഞ്ഞവർഷവും എടരിക്കോട് സ്‌കൂളായിരുന്നു ഏറ്റവും കൂടുതൽ കുട്ടികളെ (1,​876 )​ പരീക്ഷയെഴുതിച്ചത്.

ഒരാൾ വീതം

പരീക്ഷയെഴുതിയ അഞ്ച് സ്കൂൾ
ഓരോ കുട്ടികളെ വീതം പരീക്ഷയ്ക്കിരുത്തിയ അഞ്ച് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. എച്ച്.എം.എച്ച്.എസ്.എസ്, രണ്ടാർക്കര, എറണാകുളം,​ ഗവ.എച്ച്.എസ്.എസ്, കുറ്റൂർ, തിരുവല്ല,​ എൻ.എസ്.എസ് എച്ച്.എസ് ഇടനാട്,​ ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ് തലശേരി,
ഗവ. എച്ച്.എസ്.എസ് ശിവൻകുന്ന്, മൂവാറ്റുപുഴ.

എല്ലാവരും

ഉപരിപഠനത്തിന്

എല്ലാ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായ സ്‌കൂളുകൾ

സർക്കാർ - 892,​ എയ്ഡഡ് - 1,139, അൺ എയ്ഡഡ് - 443

100 ശതമാനം

വിജയം കുറഞ്ഞു

100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായി. ഗവ.സ്‌കൂളുകളിൽ 59 എണ്ണത്തിന്റെയും

എയ്ഡഡ് സ്‌കൂളുകളിൽ 52 എണ്ണത്തിന്റെയുമാണ് കുറവ്.

എന്നാൽ അൺ എയ്ഡഡ് സ്‌കൂളുകളിൽ നാലെണ്ണത്തിന്റെ വർദ്ധനയുണ്ടായി. മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായ വിദ്യാലയങ്ങൾ 2,474. കഴിഞ്ഞവർഷം ഇത് 2,581 ആയിരുന്നു. 107 എണ്ണത്തിന്റെ കുറവ്.