കല്ലമ്പലം: ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 478 വിദ്യാർത്ഥികളും വിജയിച്ചു. 127 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി.നാവായിക്കുളം ഗവ.എച്ച്.എസ്.എസിൽ 280 പേർ പരീക്ഷ എഴുതി. 275 പേർ വിജയിച്ചു. 76 പേർ ഫുൾ എപ്ലസ് നേടി. പള്ളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 118 പേർ പരീക്ഷ എഴുതിയതിൽ 34 പേർ ഫുൾ എ പ്ലസ് നേടി. പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 174 പേർ പരീക്ഷ എഴുതിയതിൽ 66 പേർ ഫുൾ എ പ്ലസ് നേടി.കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ 135 പേർ പരീക്ഷ എഴുതി. 44 പേർക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു. കുടവൂർ എ.കെ.എം.എച്ച്.എസ് ഇത് തുടർച്ചയായി 8-ാം തവണയാണ് 100 ശതമാനം വിജയം കൈവരിക്കുന്നത്. 96 പേർ പരീക്ഷ എഴുതിയതിൽ 7പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.