കിളിമാനൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി കിളിമാനൂർ ഉപജില്ലയിലെ സ്കൂളുകൾ. കിളിമാനൂരിലെ പൊതുവിദ്യാലയങ്ങളിൽ ആറ് സ്കൂളുകൾ 100 ശതമാനം വിജയം നേടി. 174 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ പകൽക്കുറി വി.ആൻഡ് എച്ച്.എസ്.എസിൽ 66 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.118 പേർ പരീക്ഷയെഴുതിയ പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 34 പേർക്ക് ഫുൾ എ പ്ലസും, 135 കുട്ടികൾ പരീക്ഷ എഴുതിയ കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ 44 പേർക്ക് ഫുൾ എ പ്ലസും, 120 കുട്ടികൾ പരീക്ഷയെഴുതിയ രാജാരവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 47 ഫുൾ എ പ്ലസും, 96 കുട്ടികൾ പരീക്ഷയെഴുതിയ കുടവൂർ എ.കെ.എം ഹൈസ്കൂളിൽ 7 ഫുൾ എ പ്ലസും 95 കുട്ടികൾ പരീക്ഷയെഴുതിയ പോങ്ങനാട് ഗവ.ഹൈസ്കൂളിൽ 24 കുട്ടികൾക്ക് ഫുൾ എ പ്ലസും ലഭിച്ചു. കിളിമാനൂർ സബ് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 126 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 280 പേർ പരീക്ഷയെഴുതിയ നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 76 ഫുൾ എ പ്ലസ് ലഭിച്ചു.193 പേർ പരീക്ഷയെഴുതിയ മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ 55 കുട്ടികൾക്ക് ഫുൾ എ പ്ലസ്, 76 കുട്ടികൾ പരീക്ഷ എഴുതിയ തട്ടത്തുമല ഗവ ഹയർസെക്കൻഡറി സ്കൂളിൽ 18 പേർക്കും, 83 പേർ പരീക്ഷയെഴുതിയ കാരേറ്റ് ഡി.ബി.എച്ച്.എസിൽ 8 പേർക്കും, 96 പേർ പരീക്ഷയെഴുതിയ ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 27 പേർക്കും, 64 പേർ പരീക്ഷയെഴുതിയ നഗരൂർ നെടുമ്പറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 17 പേർക്കും, 94 പേർ പരീക്ഷയെഴുതിയ കരവാരം വി.എച്ച്.എസ്.എസിൽ 4 പേർക്കും ഫുൾ എ പ്ലസ് ലഭിച്ചു.