കിളിമാനൂർ:ആയിരവല്ലി പാറയിൽ ഭഗവതി ക്ഷേത്രത്തിലെ എട്ടാം പ്രതിഷ്ഠാ വാർഷികവും പുണർതം മഹോത്സവവും 11, 12, 13 തീയതികളിൽ നടക്കും. 11 ന് രാവിലെ 6 ന് ഗണപതി ഹോമം, 8ന് ഭഗവത പാരായണം ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ വൈകിട്ട് 6.30 ന് സമൂഹ നീരാഞ്ജനം, 6.40ന് നൃത്തോത്സവം,രാത്രി 8ന് മ്യൂസിക്കൽ ഫ്യൂഷൻ.12ന് രാവിലെ 6ന് ഗണപതി ഹോമം, 8ന് സമൂഹ പൊങ്കാല, വൈകിട്ട് 6 ന് ഭഗവതി സേവ,6.40 ന് നൃത്ത സന്ധ്യ.രാത്രി 9 ന് നാടകം മൊഴി. 13 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം,മൃത്യുഞ്ജയ ഹോമം, 9ന് കലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം, 11 ന് നാഗരൂട്ട്,വൈകിട്ട് 4ന് എഴുന്നള്ളത്, രാത്രി 9.30 ന് ഗാനമേള.