m-s-subbulakshmi

വർക്കല: എം.എസ്.സുബ്ബുലക്ഷ്‌മിയുടെ സ്മരണാർത്ഥം എം.എസ്.സുബ്ബുലക്ഷ്‌മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാര സമർപ്പണവും വാർഷികാഘോഷവും 11ന് വർക്കല മൈതാനം വർഷമേഘ കൺവെൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ സുബ്ബുലക്ഷ്‌മി അനുസ്മരണപ്രഭാഷണം നടത്തും.എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുളള സംഗീതപുരസ്കാരം ഗായത്രി വെങ്കിട്ടരാഘവനും സംഗീതരത്ന പുരസ്കാരം അനൂപ് ശങ്കറിനും ചലച്ചിത്ര പ്രതിഭാപുരസ്കാരം സംവിധായകൻ ബ്ലെസിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മല്ലികാസുകുമാരനും ചലച്ചിത്രരത്നാ പുരസ്കാരം അപർണ്ണാബാലമുരളിക്കും ദൃശ്യമാദ്ധ്യമപുരസ്കാരം മാതുസജിക്കും നൽകും. ഡോ.എം.ജയപ്രകാശ്, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്‌മിത സുന്ദരേശൻ,അനർട്ട് മുൻ ഡയറക്ടർ ഡോ. എം.ജയരാജു,അഡ്വ.ആർ.അനിൽകുമാർ , ബി.ജോഷിബാസു, പി.എം.ബഷീർ തുടങ്ങിയവർ സംസാരിക്കും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ സ്വാഗതവും അഡ്വ.എസ്.രമേശൻ നന്ദിയും പറയും.