ബാലരാമപുരം:നെല്ലിമൂട് ദേശാഭിവർദ്ധിനി ബാലവേദി & റേഡിയോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ബാലവേദി ഏകദിനക്യാമ്പ് നാളെ രാവിലെ 8.30 മുതൽ ദേശാഭിവർദ്ധിനി ആഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പഞ്ചായത്തംഗം വത്സലകുമാർ ഉദ്ഘാടനം ചെയ്യും.ബാലവേദി പ്രസിഡന്റ് കുമാരി ക്രിസ്റ്റീന അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.ശശി മുഖ്യപ്രഭാഷണം നടത്തും.തിരക്കഥാകൃത്ത് നെല്ലിമൂട് രാജേന്ദ്രൻ മുഖ്യസന്ദേശം നൽകും.രാവിലെ 10ന് വ്യക്തിത്വവികസനം സെമിനാറിൽ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റെർ ട്രെയിനർ അഡ്വ.ഗായത്രി എസ്.മോഹൻ ക്ലാസെടുക്കും.11.30ന് സൈബർ ലോകവും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ ശ്രുതി.എസ്.മോഹനും ഉച്ചയ്ക്ക് 2ന് ആരോഗ്യപരിപാലനം എന്ന വിഷയത്തിൽ വെൺപകൽ കമ്മ്യൂണിറ്റി സെന്റെർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലിജിൻ.എസും വൈകിട്ട് 3ന് പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ വിഴി‌ഞ്ഞം ക്രൈസ്റ്റ് കോളേജ് അസി.പ്രൊഫസർ ഡോ.ഉഷ സതീഷും ക്ലാസെടുക്കും.