ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം ബാലരാമപുരം ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10ന് നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് വി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി മേലാകോട് സുധാകരന്റെ നേത്യത്വത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ,​കൗൺസിലർമാർ എന്നിവർ പങ്കെടുക്കും.