തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പരവൂർ മുനസിപ്പാലിറ്റി അംഗം നിഷാകുമാരി, കോട്ടയം ചെമ്പ് പഞ്ചായത്തംഗം ശാലിനിമധു, ആലപ്പുഴ പുന്നപ്രസൗത്ത് പഞ്ചായത്തംഗം സുൾഫിക്കർ എന്നിവരെ അയോഗ്യരാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഷാജഹാൻ അറിയിച്ചു.ചെയർമാന്റേയും അംഗങ്ങളുടേയും ലെറ്റർ ഹെഡ് അച്ചടിക്കാൻ കരാറെടുത്തതാണ് നിഷാകുമാരിയെ അയോഗ്യയാക്കാൻ കാരണം. അംഗമായ തദ്ദേശസ്ഥാപനത്തിലെ കരാറെടുത്ത് പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണ്. മൂന്നു മാസക്കാലം തുടർച്ചയായി സ്റ്റാൻഡിംഗ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് മറ്റ് രണ്ടുപേർക്കെതിരെ നടപടിയെടുത്തത്.