വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുട്ടിയുടെ പിതാവും വൈദികനും അറസ്റ്റിൽ. മുള്ളൻകുഴി ന്യൂ ഇന്ത്യ ചർച്ചിലെ വൈദികൻ അമ്പൂരി പാമ്പരംകാവ് മണിച്ചിറ വീട്ടിൽ നിന്നും വെള്ളറട മരപ്പാലം മണിച്ചിറ വീട്ടിൽ താമസിക്കുന്ന പാസ്റ്റർ ജോസ് മാത്യുവാണ് (57) പിടിയിലായത്. വാർഡ് മെമ്പറുടെ പരാതിയെ തുടർന്നാണ് ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്. സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽ നിന്നാണ് വൈദികനെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.