വെള്ളറട: പൊലീസ് നിരീക്ഷണത്തിൽ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന പ്രതി പുല്ലന്തേരി സ്വദേശി ബിനോയ് (21)മുങ്ങി. ഇന്നലെ പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും വെട്ടിച്ചാണ് മുങ്ങിയത്. എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖ സെക്രട്ടറി സുദേവനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആക്രമണത്തിനിടെ ബിനോയിയുടെ കൈക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് കാരക്കോണം ആശുപത്രിയിൽ ചികിത്സതേടിയത്. അന്നുമുതൽ വെള്ളറട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ബിനോയിയെയും ആക്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കഴിഞ്ഞദിവസം വെള്ളറട പൊലീസ് റിമാൻഡിലാക്കിയിരുന്നു. ശാഖ പ്രസിഡന്റിന്റെ വീട്ടിനുമുന്നിൽ വന്ന് തെറിവിളിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഈ സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിൽ ഒരാളെ നേരത്തേ പിടികൂടി.