athul

മുടപുരം: അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറി അതുൽകുമാർ അഞ്ജാന് ആദരാഞ്ജലി അർപ്പിച്ച് കിസാൻ സഭ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടന്നു.
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എം. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം
മനോജ്.ബി. ഇടമന മുഖ്യപ്രഭാക്ഷണം നടത്തി. കിസാൻ സഭ മണ്ഡലം സെക്രട്ടറി തോന്നക്കൽ രാജേന്ദ്രൻ അനുശോചന പ്രമേയം വായിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി. റ്റെറ്റസ്, അസി. സെക്രട്ടറി കോരാണി വിജു,കടയ്ക്കാവൂർ ഷിബു, അയിലം ജയലാൽ, മഹിള സംഘം സംസ്ഥാന ട്രഷറർ കവിത സന്തോഷ്, ബി.കെ.എം.യു ജില്ലാ വൈസ് പ്രസിഡന്റ് വിജയദാസ്, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി വിനോദ് കോട്ടപ്പുറം, ഗോവൻ പുളിതുരുത്തി, വേണു ഊരുപൊയ്ക, സി.എസ്. ബാബു, കിസാൻ സഭ നേതാക്കളായ
മുരളീകൃഷ്ണൻ, സതീശൻ അഴൂർ, ദീപു ശാർക്കര, അജിത് നിലക്കാമുക്ക്, ശ്യാം കടയ്ക്കാവൂർ തുടങ്ങിയവർ പങ്കെടുത്തു.