സൽമാൻ ഖാൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്രത്തിൽ രശ്മിക മന്ദാന നായിക. ചിത്രീകരണം ആരംഭിച്ചു. മുരുഗദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷൻ ഗണത്തിൽപ്പെട്ടതാണ്. സാജിദ് നദിയാദ് വാല ആണ് ചിത്രം നിർമ്മിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങൾക്കുശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദർ.അതേസമയം വെള്ളിത്തിരയിൽ മനോഹരമായ യാത്രയിലാണ് രശ്മിക മന്ദാന. വികാസ് ബാൽ സംവിധാനം ചെയ്ത ഗുഡ് ബൈ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന ബോളിവുഡിൽ എത്തുന്നത്.സിദ്ധാർത്ഥ് മൽഹോത്രയുടെ നായികയായി മിഷൻ മഞ്ജനു, രൺബീർ കപൂറിനൊപ്പം അനിമൽ എന്ന ചിത്രത്തിലും രശ്മിക തിളങ്ങി.സീതാരാമം, പുഷ്പ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിത.