sivagiri-school

ശിവഗിരി: ശതദീപത്തിളക്കത്തിനു പിന്നാലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ശിവഗിരി സ്‌കൂളിന് നേടാനായത് നൂറുമേനി വിജയം. ഇക്കഴിഞ്ഞ വിഷു സായാഹ്നത്തിലായിരുന്നു ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായി പങ്കെടുത്ത് ശതദീപം തെളിച്ചത്. സിനിമാ സംവിധായകൻ രാജസേനൻ,സ്വാമി സച്ചിദാനന്ദ,സ്വാമി ശുഭാംഗാനന്ദ,സ്വാമി വിശാലാനന്ദ,മറ്റ് സന്യാസി ശ്രേഷ്ഠർ,​സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ,മുൻ അദ്ധ്യാപകർ,അനദ്ധ്യാപകർ,ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

പരീക്ഷയെഴുതിയ 102 വിദ്യാർത്ഥികളും മികച്ച വിജയം നേടി. ഇവരിൽ പത്ത് പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസുണ്ട്. ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനമായ കോട്ടയം കുറിച്ചിയിലെ അദ്വൈത വിദ്യാശ്രമം ഹൈസ്‌കൂളിലും നൂറ് ശതമാനം വിജയം നേടാനായി. ഗുരുദേവ ശിഷ്യ പ്രധാനി സ്വാമി ശ്രീനാരായണ തീർത്ഥരാണ് സ്‌കൂൾ സ്ഥാപിച്ചത്. സ്‌കൂളിന്റെ നവതി ആഘോഷവേളയിലാണ് വിജയം നേടിയത്.