 കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും വെള്ളനാട് ജി.കാർത്തികേയൻ സ്മാരക സ്കൂളിലും രണ്ട്പേർക്ക് വീതം ഫുൾ മാർക്ക്

കാട്ടാക്കട: ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പ്ലസ്ടുവിന് മികച്ച വിജയം. കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് ഇക്കുറി ഇരട്ടി മധുരമാണ്. രണ്ട് കുട്ടികൾക്ക് സയൻസിന് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് ലഭിച്ചു. സയൻസിലും കൊമേഴ്സിലുമായി പരീക്ഷയെഴുതിയ195 പേരിൽ 179 പേർ വിജയിച്ചു. 53 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 92 ശതമാനമാണ് വിജയം. വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വി ആൻഡ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചു. പഴകുറ്റി ചെരുക്കൂർകോണം സൂരജിൽ എസ്.ആർ.സൂരജിനും പുനലാൽ നെടുമാനൂർ അച്ചുവിളാകത്തിൽ ജാൻസി ബി.ആനന്ദിനുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 50 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. 15 കുട്ടികൾക്ക് 5 വിഷയത്തിന് എ പ്ലസ് ലഭിച്ചു. 322 കുട്ടികൾ പരീക്ഷ എഴുതിയതിൽ 261 പേർ ഉപരിപഠനത്തിന് അർഹരായി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 86.3ശതമാനം വിജയം നേടി. ഒരു വിദ്യാർത്ഥിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസിലും ഹ്യുമാനിറ്റീസിലുമായി പരീക്ഷയെഴുതിയ 130 വിദ്യാർത്ഥികളിൽ 108 പേർ വിജയിച്ചു. 20 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. നെയ്യാർഡാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സയൻസിലും കൊമേഴ്സിലുമായി പരീക്ഷയെഴുതിയ 192 വിദ്യാർത്ഥികളിൽ 116 പേർ വിജയിച്ചു. 17 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസിൽ 69ശതമാണ് വിജയം. 62പേർ പരീക്ഷയെഴുതിയതിൽ 43പേരാണ് വിജയിച്ചത്. ഒരാൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോമേഴ്സിൽ 65 ശതമാനമാണ് വിജയം. വി.എച്ച്.എസ്.ഇയിൽ 72ശതമാനവും. 91പേർ പരീക്ഷയെഴുതിയതിൽ 65പേർ വിജയിച്ചു. ആര്യനാട് ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 79 ശതമാനമാണ് വിജയം.193 പേർ പരീക്ഷയെഴുതിയതിൽ 154പേർ വിജയിച്ചു. 20 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 60ശതമാനം വിജയം നേടി.