തിരുവനന്തപുരം: ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 433/2023, 434/2023) ഭാഗമായി 11 ന് ഉച്ചയ്ക്കു ശേഷം 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ ജെ.ഡി.ടി. ഇസ്ലാം എച്ച്.എസ്.എസ്. (പ്ലസ്ടു സെക്ഷൻ), മേരിക്കുന്ന്, കോഴിക്കോട് (സെന്റർ നമ്പർ 1614) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1378191 മുതൽ 1378390 വരെയുള്ളവർ മർക്കസ് ഗേൾസ് എച്ച്.എസ്.എസ്. (പ്ലസ്ടു സെക്ഷൻ), കാരന്തൂർ, കോഴിക്കോട് എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം.

അഭിമുഖം

ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ (കാറ്റഗറി നമ്പർ 550/2021) തസ്തികയിലേക്ക് 15, 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 714/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 15, 16, 17 തീയിതികളിൽ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ വച്ചും 17 ന് പി.എസ്.സി. കൊല്ലം മേഖലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ കമ്പൗണ്ടർ (കാറ്റഗറി നമ്പർ 531/2022) തസ്തികയിലേക്ക് 13, 14 തീയതികളിൽ രാവിലെ 10.30 നും ഉച്ചയ്ക്ക് 12 നും രണ്ട് ബാച്ചുകളിലായി പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ (മുഖ്യപരീക്ഷ, കാറ്റഗറി നമ്പർ 493/2022) തസ്തികയിലേക്ക് 20 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സ്‌ട്രെംഗ്ത് ഓഫ് മെറ്റീരിയൽ) (കാറ്റഗറി നമ്പർ 422/2023) തസ്തികയിലേക്ക് 21 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.