plus-two

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് ടു,​ വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ളസ്ടുവിൽ 78.69% വിജയം. കഴിഞ്ഞ വർഷത്തെക്കാൾ (82.95%) 4.26 ശതമാനത്തിന്റെ കുറവ്.

റഗുലർ വിഭാഗത്തിൽ 3,74,755പേർ പരീക്ഷയെഴുതിയതിൽ 2,94,888പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1200ൽ 1200 മാർക്കും നേടിയവർ 105. എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത്

39,242പേർ. സയൻസ് വിഭാഗത്തിൽ 84.84%, ഹ്യൂമാനിറ്റീസിൽ 67.09%, കോമേഴ്സിൽ 76.11% വിജയം.

നൂറുശതമാനം വിജയം നേടിയത് 63 സ്‌കൂളുകൾ. സർക്കാർ സ്കൂളുകൾ ഏഴെണ്ണം.

വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ 84.12%. കുറവ് വയനാട്ടിൽ- 72.13%. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (791പേർ) പരീക്ഷയെഴുതിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ 84.83%പേർ വിജയിച്ചു. ഏറ്റവും കൂടുതൽപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയത് മലപ്പുറത്ത്- 5,659.

വി.എച്ച്.എസ്.ഇയിൽ 71.42%പേർ വിജയിച്ചു. കഴിഞ്ഞവർഷത്തേക്കാൾ (78.39%) 6.97 ശതമാനത്തിന്റെ കുറവ്. 27,586പേർ പരീക്ഷയെഴുതിയതിൽ 19,702 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത് 251പേർ. നൂറുശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകൾ എട്ട്, എയ്ഡഡ് നാല്. വിജയശതമാനം കൂടുതൽ വയനാട്ടിൽ- 85.21. കുറവ് കാസർകോട്ട്- 61.31.