പരീക്ഷാഫലം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2018 സ്‌കീം - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. ഇൻ കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ,സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം കോം. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി കോം. സ്‌പെഷ്യൽ പരീക്ഷകൾ മേയ് 17 മുതൽ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ലാബ്, മൈനർ പ്രോജക്ട് ആൻഡ് സെമിനാർ പരീക്ഷകൾ 21 മുതൽ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ആറാം സെമസ്റ്റർ ബി.എ. സോഷ്യോളജി പരീക്ഷയുടെ വൈവവോസി 15, 16, 17 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും.