നെടുമങ്ങാട് : ഹയർ സെക്കൻഡറി പരീക്ഷയിൽ മികവാർന്ന നേട്ടവുമായി നെടുമങ്ങാട് നഗരസഭയിലെ വിദ്യാലയങ്ങൾ. ജില്ലയിലെ പ്രമുഖ പെൺപള്ളിക്കൂടമായ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 87 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 322 വിദ്യാർത്ഥിനികളിൽ സയൻസ് വിഭാഗത്തിൽ 43 പേരും ഹ്യൂമാനിറ്റീസിൽ 15 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. അബിന സുൽഫി, ആദിത്യ ഡി.എസ്, ആദിത്യ സുരേഷ്.എസ്, അഖില എസ്.അൻവർ, അലീന ബി.എസ്,അലീന.എൽ, അൽഫിയാ ജെ.എസ്, ആമിന ജെ.എസ്, അമൃത ബി.എസ്, അനാമിക കെ.നായർ, അനശ്വര എ.എസ്, അഞ്ജന പി.എം, അൻസിയ എച്ച്.എസ്, ആഷ്മി ജി.സുനീർ, ആസിയ സുൽത്താന, അസ്‌ന എൻ.ജെ, അസ്‌ന എസ്.എൻ, അശ്വതി ചന്ദ്രൻ, അശ്വതി ജി.എസ്, ഭാഗ്യ.ആർ.പി, ഭാഗ്യ.ജി.എസ്, ഭാഗ്യകൃഷ്ണ എ.എസ്, ഭവ്യ ജി.എസ്, ബ്ലസ്സി.പി, ദേവിക എം.എസ്, ദേവിക ആർ.എം, ദേവിക.എസ്, ഫാത്തിമ സുൾഫിക്കർ, ഫിദ നവാസ്.എസ്, ഗംഗ.കെ.എസ്, ഗംഗ.എം.ആർ,ഗോപിക.സി.കെ, ഗൗരി എസ്.ആർ, ഗൗരി സി.ബി, ഗൗരി എസ്.എസ്, ഗൗരി.എസ്, ലാവണ്യ.എൽ, മാളവിക.എം, മീന.എം.നായർ, മെഹർ.എസ്, മുത്തുലക്ഷ്മി.ജെ, നാദിയാ ഫാത്തിമ, നൈഷ്‌ണ യാസ്മിൻ, നിത്യാ സൂരജ്.എസ്, നുസ്രത്ത്.ജെ, പവിത്ര.പി.എം, പവിത്ര.പി, പൂജ.ഡി, പ്രകൃതി അനിൽ, പ്രിയദർശിനി.പി.ആർ, പ്രിയങ്ക.ബി, സാദിക.എം.കുമാർ, ഷഹ്നാ.എസ്.എസ്, ശിവാനി ജെ.നായർ, ശിവന്യ ജെ.നായർ, ശിവന്യ .ജെ.എസ്, സ്നേഹ ജി.എസ്, സുഹാന ഫസിൽ.ആർ എന്നിവരാണ് എ പ്ലസ് വിജയികൾ. നെടുമങ്ങാട് ദർശന ഇംഗ്ളീഷ് മീഡിയം സ്‌കൂൾ 89 ശതമാനം വിജയം നേടി. ഏഴു കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. നന്ദന പി.നായർ, മണികർണിക ജെ.ആർ, സൈന ഫാത്തിമ എ.എൻ, ആരിഫ് മുഹമ്മദ് എൻ.എസ്, അനന്ത നാരായണൻ നായർ, നിരഞ്ജൻ.ബി, അമീർഷാ എ.എസ് എന്നിവരാണ് എ പ്ലസ് നേടിയത്. പൂവത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 48 ശതമാനമാണ്‌ വിജയം. പരീക്ഷയെഴുതിയ 106 പേരിൽ സയൻസിൽ 31 പേരും ഹ്യുമാനിറ്റീസിൽ 18 പേരുമാണ് വിജയിച്ചത്. സയൻസിൽ ഷമീന മുംതാസ് എന്ന വിദ്യാർത്ഥിനി 1,193 മാർക്ക് നേടി സ്‌കൂളിന് അഭിമാനമായി. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത് രണ്ടു പേർക്കാണ്. അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 80.8 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ 65 പേർ പരീക്ഷയെഴുതി. 59 പേർ വിജയിച്ചു. ഫുൾ എ പ്ലസ് നേടിയത് 9 പേർ. കൊമേഴ്സിൽ 60 ൽ 41 പേർ വിജയികളായപ്പോൾ ആർക്കും എ പ്ലസ് ലഭിച്ചില്ല.