തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയിൽ ജില്ലയിൽ മുഴുവൻ മാർക്കും (1200)​ നേടിയത് 19 പേർ. ഇതിൽ രണ്ടുപേർ മാത്രമാണ് നഗരത്തിലെ സ്കൂളിൽ നിന്നുള്ളത്. സയൻസ് വിഭാഗത്തിൽ വഴുതക്കാട് ചിന്മയ എച്ച്.എസ്.എസിലെ സ‍ഞ‍്ജന കൃഷ്ണയും കോമേഴ്സ് വിഭാഗത്തിൽ മുക്കോല സെന്റ് തോമസ് എച്ച്.എസ്.എസിലെ ഏഞ്ചലിൻ മരിയയുമാണ് നഗരത്തിന് അഭിമാനമായത്.

മുഴുവൻ മാർക്കും മറ്റ് വിദ്യാർത്ഥികൾ

എൻ.അഷ്റഫുൾ ഹക്ക് ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്),​ ബി.അഫ്സാന,​ നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസ് (സയൻസ്)​, എസ്. ഗൗരിപ്രിയ,​ വെഞ്ഞാറമ്മൂട് ഗവ. എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്)​,​ ബി. അതുൽ,​ വർക്കല ഗവ. മോഡൽ എച്ച്.എസ്.എസ് (സയൻസ്)​,​ ബി.എസ്. ഷിബിന, നാവായിക്കുളം ഗവ. എച്ച്.എസ്.എസ്, (സയൻസ്), എസ്.ആർ. കൃപ ഭരതന്നൂർ, ഗവ. എച്ച്.എസ്.എസ് (സയൻസ്), എ.എം. ഫർഹാന, കാട്ടാക്കട കുളത്തുമ്മൽ ഗവ. എച്ച്.എസ്.എസ്. സയൻസ്), എസ്. ഫർസാന, കാട്ടാക്കട കുളത്തുമ്മൽ ഗവ. എച്ച്.എസ്.എസ് (സയൻസ്), ജാൻസി ബി.ആനന്ദ്, വെള്ളനാട് ഗവ വി.എച്ച്.എസ്.എസ് (കൊമേഴ്സ്), എസ്.ആർ. സൂരജ്, വെള്ളനാട് ഗവ.വി.എച്ച്.എസ്.എസ് (സയൻസ്), എസ്. അനുപമ, ചിറയിൻകീഴ് എസ്.എസ്.വി. എച്ച്.എസ്.എസ് (സയൻസ്), എ.എസ്. ദൃശ്യ, കിളിമാനൂർ ആർ.ആർ.വി ഗേൾസ് എച്ച്.എസ്.എസ് (സയൻസ്), റാനിയ ജാസ്മിൻ, കിളിമാനൂർ ആർ.ആർ.വി ഗേൾസ് എച്ച്.എസ്.എസ് (സയൻസ്), എ.ബി. ഐശ്വര്യ നായർ, കിളിമാനൂർ ആർ.ആർ.വി ഗേൾസ് എച്ച്.എസ്.എസ് (സയൻസ്)​,​ എസ്. അലീന ഉല്ലാസ്,​ പെരിങ്ങമല ഇക്ബാൽ എച്ച്.എസ്.എസ് (സയൻസ്)​,​ ഋതികാ രാജീവ്,​ (കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്)​,​ എസ്. ഇഷാൻ മുഹമ്മദ്,​ കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി ഇ.എം.ആർ. എച്ച്.എസ്.എസ് (ഹ്യുമാനിറ്റീസ്‌)​.