aiswarya

കിളിമാനൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ മാർക്കുമായി കിളിമാനൂരിന്റെ മിടുക്കികൾ.കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടുവിന് പഠിച്ചാണ് മൂവരും നേട്ടം കൊയ്തത്.ഐശ്വര്യ നായർ എ.ബിയും,ദൃശ്യ.എ.എസും ബയോളജി സയൻസിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയപ്പോൾ റാനിയ ജാസിം കംപ്യൂട്ടർ സയൻസിലാണ് 1200ൽ 1200 മാർക്ക് നേടിയത്.

റാണി ജാസ്‌മിൻ നഗരൂരിൽ ഹാർഡ്‌വെയർ ബിസിനസ് നടത്തുന്ന അൻസാരിയുടെയും ഷീജയുടെയും മകളാണ്.കമ്പ്യൂട്ടർ സയൻസിൽ എൻജിനിയറാകാനാണ് റാണിക്ക് മോഹം.വാമനപുരം സ്വദേശിയായ മെഡിക്കൽ സ്റ്റോർ ഉടമ അജയകുമാറിന്റെയും ഫാർമസിസ്റ്റായ സരിതയുടെയും മകളാണ് ദൃശ്യ.ഡോക്ടറാകാനാണ് ദൃശ്യ‌യുടെ ആഗ്രഹം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായ ആർ.എസ്.ബിന്ദുവിന്റെയും കൊടുവഴന്നൂർ സ്‌കൂളിൽ അദ്യാപകനായ കെ.അനിൽ കുമാറിന്റെയും മകളാണ് ഐശ്വര്യ.ദൃശ്യയും ഐശ്വര്യയും നീറ്റ് എഴുതിയിട്ടുണ്ട്.ഐശ്വര്യക്ക് സിവിൽ സർവിസിനോടാണ് താത്പര്യം.