file

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിൽ കരുതലുള്ള പണം കൃത്യമായി രജിസ്റ്ററിൽ എഴുതണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ ഇറക്കി.ക്യാഷ് ഡിക്ളറേഷൻ രജിസ്റ്റർ കൃത്യമായിരിക്കണമെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ ഓഫീസുകളിൽ ഈ രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി തരം മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സംസ്ഥാനത്തെ റവന്യു ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.