തിരുവനന്തപുരം: ഇക്കൊല്ലം ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞതിൽ പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു. 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ ഏഴെണ്ണം മാത്രമാണ്.

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഒരു വർഷം നീളുന്ന പ്രത്യേക ഡ്രൈവ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിനായി അദ്ധ്യാപക സംഘടനകളുടെ യോഗം അടുത്തയാഴ്ച ചേരും. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.