തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ യോഗ്യത നേടാനാവാത്തവർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തവർക്കുമുള്ള സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20വരെ നടത്തും. ഇന്നുമുതൽ 15 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയം, ഉത്തരക്കടലാസുകളുടെ പകർപ്പ്, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് 14വരെ അപേക്ഷിക്കാം. ഇരട്ട മൂല്യനിർണ്ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയുമില്ല. എന്നാൽ, ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.
വി.എച്ച്.എസ്.ഇയിൽ ഉത്തരക്കടലാസുകളുടെ
സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകളും പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകളും പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ 15നകം സമർപ്പിക്കണം. 600 രൂപ പിഴയോടെ 17 വരെയും അടയ്ക്കാം. സേ പരീക്ഷകൾ ജൂൺ 12 മുതൽ 20 വരെ.
പ്ളസ് ടു ഫലം
സയൻസ്
പരീക്ഷ എഴുതിയവർ- 1,89,411
ഉപരിപഠനത്തിന് യോഗ്യർ - 1,60,696
വിജയശതമാനം- 84.84
ഹ്യൂമാനിറ്റീസ്
പരീക്ഷ എഴുതിയവർ- 76,235
ഉപരിപഠനത്തിന് യോഗ്യർ- 51,144
വിജയ ശതമാനം- 67.09
കോമേഴ്സ്
പരീക്ഷ എഴുതിയവർ- 1,09,109
ഉപരിപഠനത്തിന് യോഗ്യർ - 83,048
വിജയശതമാനം- 76.11
സർക്കാർ സ്‌കൂൾ
പരീക്ഷയെഴുതിയവർ- 1,63,920
ഉപരിപഠനത്തിന് യോഗ്യർ- 1,23,046
വിജയശതമാനം- 75.06
എയ്ഡഡ് സ്‌കൂൾ
പരീക്ഷയെഴുതിയവർ- 1,84,490
ഉപരിപഠനത്തിന് യോഗ്യർ -1,52,147
വിജയശതമാനം- 82.47
അൺ എയ്ഡഡ് സ്‌കൂൾ
പരീക്ഷയെഴുതിയവർ- 26,071
ഉപരിപഠനത്തിന് യോഗ്യർ- 19,425
വിജയശതമാനം- 74.51
സ്‌പെഷ്യൽ സ്‌കൂൾ
പരീക്ഷയെഴുതിയവർ- 274
ഉപരിപഠനത്തിന് യോഗ്യർ- 270
വിജയശതമാനം- 98.54