angelin-maria

തിരുവനന്തപുരം: പ്ളസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി (1200)​ സെന്റ് തോമസ് സ്കൂളിനെ ചരിത്രത്തിലേക്ക് കൈപിടിച്ചു നടത്തി ഏയ്ഞ്ചലിൻ മരിയ. ഇവിടെ ആദ്യമായാണ് പ്ളസ് ടുവിന് ഒരു വിദ്യാർത്ഥി മുഴുവൻ മാർക്കും നേടുന്നത്. കണക്കിലെ കളികൾ എന്നും പ്രിയപ്പെട്ടതായതിനാൽത്തന്നെ ബി.കോമിന് ചേരാനാണ് ഏയ്‌ഞ്ചലിന് താത്പര്യം.തുടർന്ന് സാമ്പത്തിക മേഖലയിൽ നല്ലൊരു ജോലി കണ്ടെത്തണം. പഠനത്തിനൊപ്പം കലാമേഖലയിലും മിടുക്കിയാണ് ഏയ്ഞ്ചലിൻ. സ്കൂളിലെ മികച്ച നടി, മികച്ച ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ഏയ്ഞ്ചൽ സ്വന്തമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സിക്ക് അനിയൻ എയ്ഡൻ ഷിബു സ്‌കറിയ ഫുൾ എ പ്ലസ് നേടിയതിനു പിന്നാലെ ഏയ്ഞ്ചലിനിന്റെ നേട്ടം കുടുംബത്തിന് ഇരട്ടിമധുരമായി. പിതാവ് ഷിബു സ്‌കറിയ ജനറൽ ഇൻഷ്വറൻസ് കമ്പനിയിലെ ചീഫ് മാനേജരാണ്. അമ്മ ഡാലിയ ജോർജ്. തിരുവനന്തപുരം ചൂഴമ്പാല മേമടത്തിലാണ് താമസം.