വർക്കല: വക്കം റോയൽ ലയൺസ് ക്ളബും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വക്കം വെളിവിളാകം ഗൗരി ഗാർഡൻസിൽ 11ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.ലയൺ സി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജനറൽ മെഡിസിൻ,ഗൈനക്കോളജി,ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.പ്രമേഹം,കൊളസ്ട്രോൾ,ശരീരഭാരം എന്നിവയുടെ നിയന്ത്രണത്തിനുവേണ്ടി ഡയറ്റീഷന്റെ സേവനവും ലഭിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബ്ളഡ് പ്രഷർ,പ്രമേഹ പരിശോധന,ഇ.സി.ജി എന്നിവ സൗജന്യമായിരിക്കും.തുടർചികിത്സ ആവശ്യമായവർക്കും സർജറികൾക്കും (സന്ധിമാറ്റിവയ്ക്കൽ,ഗൈനക്,ജനറൽ ആൻഡ് ലാപ്രോസ്കോപ്പ് സർജറി,ദന്തൽ പ്രൊസീജറുകൾ) എന്നിവയ്ക്ക് പ്രത്യേക പാക്കേജ് ലഭ്യമാണ്.ജനറൽ മെഡിസിൻ: ഡോ.ജോഷി കെ.ഗൈനക്കോളജി: ഡോ. രോഹിണി.ഡെന്റൽ: ഡോ. സുബി എം.ഡി.എസ്. ഡയറ്റീഷ്യൻ: അർഷിദ എന്നിവർ പങ്കെടുക്കും.