flower

തിരുവനന്തപുരം:ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അ‍ർച്ചന പ്രസാദനത്തിലും അരളിപ്പൂവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കി. പൂജകൾ,​ ഹാരം ചാർത്തൽ, പുഷ്പാഭിഷേകം, പൂമൂടൽ പോലെയുള്ള ചടങ്ങുകളിൽ അരളിയുടെ ഉപയോഗം തുടരും.

. ബോർഡിന്റെ പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്. വിശ്വാസികളുടെ ആശങ്ക ഇല്ലാതാക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

അർച്ചന പ്രസാദങ്ങളിൽ തെച്ചി, തുളസി, പിച്ചി, മുല്ല, റോസ്, ജമന്തി എന്നിവ ഉപയോഗിക്കും. നിവേദ്യ സമർപ്പണ പൂജയിൽ അരളി ഉപയോഗിക്കുന്നില്ലെന്ന് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർമാരും ഉറപ്പു വരുത്തണം. മലബാർ ദേവസ്വം ബോർഡും അരളിപ്പൂവ് നിയന്ത്രിക്കാൻ തീരുമാനിച്ചു. പ്രഖ്യാപനം ഇന്നുണ്ടാകും.
ആലപ്പുഴയിൽ യുവതി മരിച്ചത് അരളിപ്പൂവ് ഉള്ളിൽ ചെന്നാണെന്ന വാർത്തകളെത്തുടർന്നാണ് ക്ഷേത്രങ്ങളിലെ അരളി ഉപയോഗം ചർച്ചയായത്.