തിരുവനന്തപുരം: രാഷ്ട്രീയക്കാർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് കുടുംബത്തോടൊപ്പം വിദേശയാത്ര പോകുന്നതിൽ എന്താണ് അസ്വാഭാവികതയെന്ന് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രി സ്വന്തം കാശ് മുടക്കി യാത്ര പോകുന്നതിൽ തെറ്റെന്താണ് ? സിപിഎമ്മുകാർക്ക് മാത്രം ഇതൊന്നും പാടില്ലെന്ന ചിന്താഗതി മാറ്റണമെന്നും വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ പ്രസ് റിലീസ് ഇറക്കേണ്ടതോ ചുമതലകൾ കൈമാറേണ്ടതോ ആയ ആവശ്യമില്ല. ഫയലുകൾ പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ളപ്പോൾ ചുമതല കൈമാറുന്നതിന് എന്തിനാണ്? മന്ത്രിസഭായോഗം നീട്ടിവച്ചത് ഒന്നോ രണ്ടോ അജൻഡകൾ മാത്രം ഉണ്ടായിരുന്നത് കൊണ്ടാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.