പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിലെ മുഴുവൻ കിടപ്പുരോഗികൾക്കുമായി നടപ്പാക്കുന്ന വാതിൽപ്പടി ആരോഗ്യ പരിചരണം നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ വി.അജോയ് മുഖ്യപ്രഭാഷണം നടത്തി.നിംസ് മെഡിസിറ്റി ട്രസ്റ്റ് മാനേജർ മുരളീ കൃഷ്ണൻ,അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ശിവകുമാർ രാജ്,പി.എ.ഡി.എസ് ജയകുമാർ, നിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ എസ്.ജോസ്ഫിൻ വിനിത, ജെറിയാട്രിക് കോ-ഓർഡിനേറ്റർ രേണു, കോ-ഓർഡിനേറ്റർ രിഫായ് അബ്ദുൽ റഹീം, നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫ. എം.ആർ.എസ്.പത്മജ,കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ ഡി.യമുന,വാർഡ് വികസന സമിതി ഭാരവാഹികളായ വി.ഹസൻഖാൻ, എം അബ്ദുൽ റഷീദ്,എച്ച്.സിദ്ദീഖ്,സജീലാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.