നെയ്യാറ്റിൻകര: മുല്ലൂർ തലയ്ക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠിവ്രത പൂജയോടനുബന്ധിച്ച് ഷഷ്ഠിദിനമായ 13ന് പതിവ് പൂജകൾക്കുപുറമേ രാവിലെ 7.30ന് സ്കന്ദ പുരാണ പാരായണം, 9ന് ഷഷ്ഠിവ്രതപൂജ, 10ന് സുകൃതഹോമം, 11ന് കലശപൂജ, 12.30ന് വിശേഷാൽ പൂജ, 1ന് പ്രസാദ വിതരണം എന്നിവ നടക്കും. പഠനകേന്ദ്രം ഡയറക്ടർ മുല്ലൂർ കെ. ശശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും.