പാറശാല: കുര്യൻവിള ശ്രീ ഭദ്രകാളി മുടിപ്പുരയിലെ മേടഭരണി പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 11-ാമത് പഞ്ചഭൂത സപ്തവിംശതി നക്ഷത്ര മഹായജ്ഞം ഇന്ന് നാലാം ദിവസത്തേയ്ക്ക് കടക്കും.എന്നും രാവിലെ 5.30ന് ആരംഭിക്കുന്ന പഞ്ചഭൂത സപ്തവിംശതി നക്ഷത്ര മഹായജ്ഞം 10.30ന് നടക്കുന്ന കലശാഭിഷേകത്തോടെ പൂർത്തിയാകും.ഇന്ന് വൈകിട്ട് 7.30ന് പന്തിരുനാഴി ശർക്കര പൊങ്കാല,രാത്രി 9ന് അഗ്നിക്കാവടിയും നടക്കും.11ന് വൈകിട്ട് 7ന് രുദ്രജപവും സഹസ്രനാമ ജപവും,12ന് രാവിലെ 9ന് മഹാചണ്ഡികാ ഹോമം,തുടർന്ന് യജ്ഞപ്രസാദ വിതരണം,വൈകിട്ട് 6ന് ദേവിയുടെ സ്വയംഭൂ എഴുന്നെള്ളത്ത്,13ന് രാവിലെ 7.30ന് ദേവിയുടെ സ്വയംഭൂ എഴുന്നെള്ളത്ത്,9ന് സമൂഹപൊങ്കാല.എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് അന്നദാനം. 8ന് വൈകിട്ട് 6.30ന് ഭജന,8.30ന് മാന്ത്രിക നാടകം,9ന് വൈകിട്ട് 6.30ന് ഭജന,8.30ന് ഭജന,10ന് വൈകിട്ട് 5.30ന് ഡാൻസ്,11ന് വൈകിട്ട് 6.30ന് കഥാപ്രസംഗം,8.30ന് ഭക്തിഗാനമേള,12ന് രാത്രി 7.30ന് ചിന്തുപാട്ട്,13ന് രാവിലെ 9.15ന് വൺമാൻ ഷോ.