വിതുര:ആനപ്പാറ വലിയമണലികരിങ്കാളിവനദുർഗാദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികമഹോൽസവം 11 മുതൽ 13 വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത്,സെക്രട്ടറി സരേഷ്‌കുമാർ എന്നിവർ അറിയിച്ചു.ഇന്ന് രാവിലെ പതിവ് പൂജകളും വിശേഷാൽപൂജകളും. 8 ന് ദേവീഭാഗവതപാരായണം.10 ന് ദേവിക്ക് വിശേഷാൽപൂജ,ഉപദേവതകൾക്ക്പൂജ, നിവേദ്യപൂജ.വൈകിട്ട് 6.0 ന് അലങ്കാരദീപാരാധന,രാത്രി 8 ന് വിശേഷാൽപൂജ,അത്താഴപൂജ,ദീപാരാധന,പുഷ്പാഭിഷേകം.12 ന് രാവിലെ പതിവ്പൂജകളും വിശേഷാൽപൂജകളും.ഉച്ചക്ക് 12.30 ന് അന്നദാനം.വൈകിട്ട് 5.30 ന് ഐശ്വര്യപൂജ,6.30 ന്അലങ്കാരദീപാരാധന,തുടർന്ന് കുങ്കുമാഭിഷേകം. രാത്രി 7 ന് നൃത്തസന്ധ്യ.8 ന് വീരനാട്യം.9 ന് കരാക്കേഗാനമേള.സമാപനദിനമായ 13 ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും.8 ന് മഹാമൃത്യുഞ്ജയഹോമം,9 ന് പ്രതിഷ്ഠാവാർഷികകലശപൂജ, 9.30 ന് സമൂഹപൊങ്കാല, 10 ന് കലശാഭിഷേകം,തുടർന്ന് ഉപദേവതകൾക്ക് കലശാഭിഷേകംന നാഗർക്ക് നൂറുംപാലും ഊട്ട്, പൊങ്കാലനിവേദ്യം,ദീപാരാധന.ഉച്ചക്ക് 12.30 ന് അന്നദാനം,വൈകിട്ട് 6.30ന് അലങ്കാരദീപാരാധന,തുടർന്ന് ഭഗവതിസേവ, രാത്രി 7.30 ന് പുഷ്പാഭിഷേകം,അത്താഴപൂജ,8.30 ന് വീരനാട്യം, 10 ന് കരാക്കേഗാനമേള. തുടർന്ന് നടക്കുന്ന പൂത്തിരിമേളയോടെ ഉൽസവം കൊടിയിറങ്ങും.