കിളിമാനൂർ: എസ്.എസ്.എൽ.സിക്ക് പിന്നാലെ പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മിന്നും താരങ്ങളായി എ.ബി. പവിത്രയും എ.ബി ഹരിതയും. കെ.എസ്.ടി.എ ആറ്റിങ്ങൽ സബ് ജില്ലാ ട്രഷററും ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസ് പ്രഥമാദ്ധ്യാപകനായ കല്ലമ്പലം കമലാ ഭവനിൽ
ആർ. അജികുമാറിന്റെയും വി.കെ. ബിനിയുടേയും മക്കളാണ്. നഗരൂർ നെടുമ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസിൽ പരീക്ഷ എഴുതിയ ഇരുവർക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. സ്കൂളിലെ രണ്ടും മൂന്നും സ്ഥാനവും ഈ മിടുക്കികൾക്കാണ്.